Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഗുരുതരമായി തുടരുന്നു.

എംടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഗുരുതരമായി തുടരുന്നു.


തിരു.: ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പ്രശസ്ത എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. ആരോഗ്യനില ഇന്നലത്തെ അതേ രീതിയില്‍ തുടരുന്നുവെന്നാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. 
        അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നില ഗുരുതരമായി തുടരുകയാണെങ്കിലും കൂടുതല്‍ വഷളായതായി കാണുന്നില്ല. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എംടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസതടസ്സത്തെ തുടര്‍ന്നായിരുന്നു 17-ാം തീയതി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
       കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം ഉണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി വെള്ളിയാഴ്ച പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement