Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

690452 എന്ന സംഖ്യ ഇടതു കൈത്തണ്ടയുടെ താഴെ എഴുതി രാത്രി ഉറങ്ങിയാൽ സ്വപ്നത്തിൽ നിന്ന് ഉണരില്ലേ ? എന്താണ് ഇതിൻ്റെ പിന്നിലെ രഹസ്യം ?

690452 എന്ന സംഖ്യ ഇടതു കൈത്തണ്ടയുടെ താഴെ എഴുതി രാത്രി ഉറങ്ങിയാൽ സ്വപ്നത്തിൽ നിന്ന് ഉണരില്ലേ ? എന്താണ് ഇതിൻ്റെ പിന്നിലെ രഹസ്യം ?

കോട്ടയം: ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്ന 690452 എന്ന സംഖ്യ.ഇത് ഇടതു  കൈത്തണ്ടയുടെ താഴെ എഴുതി രാത്രി ഉറങ്ങിയാൽ സ്വപ്നത്തിൽ നിന്ന് ഉണരില്ലെന്നും എന്നന്നേയ്ക്കുമായി സമാന പ്രപഞ്ചത്തിൽ എത്തിച്ചേരുമെന്നും അഥവാ നിങ്ങൾ ഉറക്കത്തിൽ മരിക്കുന്നതായി സ്വപ്നം കണ്ടെങ്കിൽ അത് യഥാർത്ഥ ജീവിതത്തിലും സംഭവിക്കുമെന്നുമാണ് ചില "ഇൻസ്റ്റാഗ്രാം ശാസ്ത്രജ്ഞർ" വീഡിയോയിലൂടെ പ്രചരിപ്പിക്കുന്നത്.

      യഥാർത്ഥത്തിൽ ഇത് ഒരു മിഥ്യാ ധാരണയാണ്. ശരിക്കും 2021ൽ ടിക്ടോക്കിലാണ് ഈ വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. തുടർന്ന് വിവിധ യൂട്യൂബർന്മാരും ഇത്തരം വിചിത്രമായ കാര്യങ്ങൾ വീഡിയോ ചെയ്യുന്നവർക്കും കിട്ടിയ ചാകരയായി കരുതി നൂറുകണക്കിന് വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു.
വീഡിയോ ചെയ്തവർക്ക് ആയിരക്കണക്കിന് പ്രേക്ഷകരെയും കിട്ടി. സത്യത്തിൽ ഇങ്ങനെ ഒന്നില്ല എന്നതാണ് യാഥാർത്ഥ്യം ! ഈ നമ്പർ കൈത്തണ്ടയിൽ എഴുതുമ്പോൾ നമ്മളുടെ മനസ്സിൽ ഒരു ഭയം ഉണ്ടാകും മരണമോ മറ്റോ സംഭവിച്ചാലോ എന്നുള്ളതാണ് ഈ ഭയം. ഇത് മനസ്സിൽ ആഴ്ന്നു പോകുന്നു. നമ്പർ എഴുതി ഉറങ്ങാൻ കിടക്കുന്ന വ്യക്തി, പതിയെ സുഖനിദ്ര പ്രാപിക്കും തുടർന്ന് 'പകുതി ഉറക്കത്തിലായ ബോധമനസ് ഉപബോധമനസിനെ പതുക്കെ ബോധമനസ്സിൽ ഉണ്ടായ കാര്യത്തെ ഓർപ്പിക്കും (ഒരു സ്വപ്നം എന്നാൽ വെറും സെക്കൻ്റുകൾ മാത്രമാണ്). ഈ സമയം ചിലർക്കു സ്ലീപ്‌ പരാലിസ് ഉണ്ടാകും. അതായത് ബോധം ഉണ്ട് എന്നാൽ, ചലിക്കാനോ മിണ്ടനോ സാധിക്കാത്ത അവസ്ഥ. ഇത് കുറെ അധികം നേരം തുടർന്നു പോയാൽ ഓക്സിജൻ ലഭ്യത കുറയും. ഒരുപക്ഷേ മരണം സംഭവിക്കും. ഉണർന്നാൽ ഒന്നും തന്നെ സംഭവിക്കില്ല. സത്യത്തിൽ നമ്മുടെ മനസിന്റെ പ്രശ്നം ആണിത്. ഇതിൽ നിന്ന് രക്ഷപെടാൻ ഉള്ള മാർഗ്ഗം നമ്മൾ ശക്തമായി അലറാനും ചലിക്കാനും ശ്രമിക്കുക എന്നതാണ്. റിസൾട്ട്‌ കിട്ടും, നമ്മൾ ഉണരും ഒന്നും തന്നെ സംഭവിക്കില്ല. ഇതാണ് ഇതിൻ്റെ പിന്നിലെ ശാസ്ത്രീയ വശം.
        പുതുതലമുറയിലെ 90% ന്യൂജൻ കുട്ടികളും ഇത്തരം അധുനിക അന്ധവിശ്വാസങ്ങൾക്ക് അടിമയാകാനുള്ള കാരണം ചില വാട്ട്സ്ആപ്പ്, ഇൻസ്റ്റാ ശാസ്ത്രഞ്ജർ ആണ്. വീഡിയോ കാണരുത് എന്നല്ല. അതിലെ നെല്ലും പതിരും വേർതിരിച്ച് അറിയാനുള്ള ഭൗതികമായതും യുക്തിപരമായതുമായ തിരിച്ചറിവ് ഉണ്ടാക്കി എടുക്കണമെന്നാണ് ഇതിൽ പറയാനുള്ളത്. എല്ലാവരും ശ്രദ്ധിക്കുമല്ലോ ?
      ഈ കുറിപ്പ് ആളുകളിൽ അവബോധം ഉണ്ടാക്കുവാനാണ്. ഒരു കാരണവശാലും ചെയ്യാൻ ശ്രമിക്കരുത്. അങ്ങനെ എന്തെങ്കിലും ചെയ്യുന്നതു വഴി ഉണ്ടായേക്കാവുന്ന കഷ്ട, നഷ്ട, അപകടങ്ങൾക്ക് കേരളാ ഫയൽ മീഡിയാ ഉത്തരവാദി ആയിരിക്കുന്നതല്ല.

Post a Comment

0 Comments

Ad Code

Responsive Advertisement