Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ അക്രമം.

കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ അക്രമം. 


കണ്ണൂർ: പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ അക്രമം. കോഴൂർ കനാല്‍കരയിലെ പ്രിയദർശിനി മന്ദിരത്തിന് നേരെയാണ് അക്രമം ഉണ്ടായത്. 
       ഞായറാഴ്ച കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിന് നേരെയായിരുന്നു അക്രമം. ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച്‌ തീയിടുകയായിരുന്നു. റീഡിംഗ് റൂം ഉള്‍പ്പടെ തീയിട്ട് നശിപ്പിച്ചു. ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കി പ്രവർത്തകർ മടങ്ങിയ ശേഷം, ഞായറാഴ്ച പുലർച്ചെയാണ് അക്രമം നടന്നത്. അക്രമികള്‍ പ്രിയദർശിനി മന്ദിരവും സി.വി. കുഞ്ഞിക്കണ്ണൻ സ്മാരക റീഡിംഗ് റൂമും തീ വെച്ച്‌ നശിപ്പിച്ചു. ജനല്‍ ചില്ലുകളും അടിച്ച്‌ തകർത്തിട്ടുണ്ട്. പെട്രോള്‍ കുപ്പിയിലാക്കി കൊണ്ടുവന്ന് തീവെച്ച്‌ കെട്ടിടത്തിനുള്ളിലേയ്ക്ക് എറിയുകയായിരുന്നുവെന്നാണ് സൂചന. വാതില്‍ ഉള്‍പ്പടെ ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement