Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയത്ത് കനത്ത മഴ തുടരുന്നു,പലയിടങ്ങളിലും റോഡിൽ വെള്ളം കയറി.

കോട്ടയത്ത് കനത്ത മഴ തുടരുന്നു,
പലയിടങ്ങളിലും റോഡിൽ വെള്ളം കയറി.


കോട്ടയം: രാവിലെ ഇടവിട്ട് പെയ്ത മഴ വീണ്ടും കോട്ടയം ജില്ലയിൽ ശക്തി പ്രാപിച്ചു. ഇതേത്തുടർന്ന് വീണ്ടും കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. നിലവിൽ കോട്ടയം ജില്ലയിൽ യെല്ലാേ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ നേരിയ ശമനം ഉണ്ടായിരുന്നുവെങ്കിലും ഉച്ചയോടെ മഴ വീണ്ടും കനക്കുകയായിരുന്നു.
        പുതുപ്പള്ളി പള്ളി റോഡിൽ വെള്ളം കയറി. സമീപത്തെ പാടശേഖരങ്ങളിൽ നിന്നും കൈത്തോടുകളിൽ നിന്നും വെള്ളം കയറിയതോടെ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത് കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. വാകത്താനം പഞ്ചായത്തിൽ ആരംഭിച്ച വെളളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് ജില്ലാ കളക്ടർ ജോൺ വി. സാമുവേൽ സന്ദർശിച്ചു. വാകത്താനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജൻ ഡോ. ഐറിന്റെ നേതൃത്ത്വത്തിൽ മെഡിക്കൽ ക്യാമ്പും നടത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement