Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉപഗ്രഹങ്ങളെ ബഹിരാകാശത്തു വെച്ച്‌ സംയോജിപ്പിക്കാം; പരീക്ഷണങ്ങള്‍ക്കായുള്ള സ്പേഡെക്സ് വിക്ഷേപിച്ചു.

ഉപഗ്രഹങ്ങളെ ബഹിരാകാശത്തു വെച്ച്‌ സംയോജിപ്പിക്കാം; പരീക്ഷണങ്ങള്‍ക്കായുള്ള സ്പേഡെക്സ് വിക്ഷേപിച്ചു.


ശ്രീഹരിക്കോട്ട: ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച്‌ സംയോജിപ്പിക്കുന്ന പരീക്ഷണങ്ങള്‍ക്കായുള്ള സ്പേഡെക്സ് വിക്ഷേപിച്ചു. രാത്രി പത്തുമണിയോടെ പിഎസ്‌എല്‍വി സി 60 റോക്കറ്റിലാണ് ഇരട്ട ഉപഗ്രഹങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചത്. 24 പരീക്ഷണ ഉപഗ്രഹങ്ങളും ബഹിരാകാശത്തേക്ക് കുതിച്ചു. 
       ഇന്ത്യൻ സ്പേസ് സ്റ്റേഷന്റെ സ്വപ്നങ്ങള്‍ക്കുള്ള ആദ്യപടിയെന്ന് സ്പേഡെക്സ് വിക്ഷേപണത്തെ വിശേഷിപ്പിക്കാം. ചേസർ, ടാർജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് സംയോജിക്കുന്ന ഡോക്കിങ് പരീക്ഷണം ഏറെ നിർണ്ണായകമാണ്. നിശ്ചിത ഭ്രമണപാതയില്‍ ഉപഗ്രഹങ്ങളെ നിക്ഷേപിച്ച ശേഷം റോക്കറ്റിന്റെ നാലാം ഘട്ടത്തിലുള്ള ഭാഗവും ഭൂമിയെ വലം വയ്ക്കും. പത്ത് പരീക്ഷണ പേലോഡുകള്‍ ഐഎസ്‌ആർഐയും ബാക്കിയുള്ളവ സ്വകാര്യ ഏജൻസികളും നിർമ്മിച്ചതാണ്.
ദൗത്യം വിജയകരമായി പൂർത്തിയായാല്‍, ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ ഡോക്കിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഭാരതം.

Post a Comment

0 Comments

Ad Code

Responsive Advertisement