Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.

ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.

കൊച്ചി: കലൂർ ജവാഹർലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ശ്വാസകോശം അടക്കമുള്ള മറ്റ് ആന്തരിക അവയവങ്ങള്‍ സുഖം പ്രാപിക്കുന്ന മുറയ്ക്കേ തലച്ചോറിലെ പരിക്ക് കുറയൂ എന്നതിനാല്‍ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഉമ തോമസിന്‍റെ ബന്ധുക്കളും മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും ആശുപത്രിയില്‍ തുടരുകയാണ്.
        ഇന്ന് രാവിലെ പത്തിന് മെഡിക്കല്‍ ബോർഡ് ചേർന്ന് തുടർ സാഹചര്യം തീരുമാനിക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എത്തിയ വിദഗ്ധസംഘം എംഎല്‍എയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു വരുകയാണ്. വെന്‍റിലേറ്ററില്‍ നിന്ന് മാറ്റാൻ കഴിയുമോ എന്ന് മെഡിക്കല്‍ സംഘം നിരീക്ഷിച്ചു വരുകയാണ്. തലച്ചോറിനുണ്ടായ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement