Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സന്തോഷ് ട്രോഫി ഫുട്‌ബോള്‍; കേരളം സെമിയിൽ.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍; കേരളം സെമിയിൽ.


ഹൈദരാബാദ്: ക്വാർട്ടർ ഫൈനലിൽ ജമ്മു-കശ്മീരിനെ തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയിൽ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. 72-ാം മിനിറ്റില്‍ നസീബ് റഹ്‌മാനാണ് കേരളത്തിന്റെ വിജയഗോള്‍ നേടിയത്. 
       ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 71-ാം മിനിറ്റില്‍ കോച്ച് ബിബി തോമസ് കൊണ്ടുവന്ന മാറ്റമാണ് കളിയിലെ വഴിത്തിരിവായത്. 71-ാം മിനിറ്റില്‍ അസ്ലമിനെയും അജ്‌സലിനേയും പിന്‍വലിച്ച് അര്‍ജ്ജുനും മുഷ്‌റഫും ഇറങ്ങി. തൊട്ടടുത്ത മിനിറ്റില്‍ ജോസഫ് ജസ്റ്റിന്‍ അര്‍ജ്ജുനെ ലക്ഷ്യം വെച്ച് പോസ്റ്റിലേക്ക് ചിപ് ചെയ്ത പന്ത് കശ്മീര്‍ ഡിഫന്‍ഡര്‍ ആതര്‍ ഇര്‍ഷാദ് ക്ലിയര്‍ ചെയ്തത് ബോക്‌സിൽ ഉണ്ടായിരുന്ന നസീബ് റഹ്‌മാന് നേര്‍ക്ക്. നെഞ്ചില്‍ പന്ത് നിയന്ത്രിച്ച് നസീബ് തൊടുത്ത ബോൾ വലയില്‍ കയറുന്നത് കണ്ടുനില്‍ക്കാനേ ജമ്മു കശ്മീര്‍ ഗോളിക്കായുള്ളൂ. തിരിച്ചടിക്കാന്‍ ജമ്മു ശ്രമിച്ചെങ്കിലും ക്യാപ്റ്റന്‍ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം കോട്ട പോലെ ഉറച്ചുനിന്നു. ഫൈനല്‍ തേര്‍ഡില്‍ നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും മുന്നേറ്റനിരയുടെ ഫിനിഷിങ്ങിലെ പോരായ്മ ജമ്മു കശ്മീരിന് തിരിച്ചടിയായി.
       ഞായറാഴ്ച വൈകിട്ട് 7.30ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിയില്‍ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍. കേരളത്തിനും മണിപ്പൂരിനും പുറമേ കരുത്തരായ ബംഗാളാണ് സെമിയുറപ്പിച്ച മറ്റൊരു ടീം. 52ാം തവണയാണ് ബംഗാൾ സെമിയിൽ എത്തുന്നത്. ഇന്ന് രാത്രി 7.30ന് നടക്കുന്ന മേഘാലയ-സർവീസസ് മത്സരത്തിലെ വിജയികളും സെമിയുറപ്പിക്കും.
      സന്തോഷ് ട്രോഫിയിൽ ഇത്തവണ കേരളം മികച്ച രീതിയിലാണ് പന്തു തട്ടുന്നത്. യോഗ്യത റൗണ്ടിൽ 18ഉം ഫൈനൽ റൗണ്ടിൽ 11ഉം അടക്കം 29 ഗോളുകളാണ് കേരളം അടിച്ചു കൂട്ടിയത്. വഴങ്ങിയത് വെറും നാലെണ്ണം മാത്രമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement