Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ലക്ഷങ്ങൾ കവർന്നു.

സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ലക്ഷങ്ങൾ കവർന്നു.

എറണാകുളം: കാലടിയിൽ സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ലക്ഷങ്ങൾ കവർന്ന് രണ്ടംഗ സംഘം. സ്കൂട്ടറിൽ വരുകയായിരുന്ന വികെഡി വെജിറ്റബിൾസിലെ മാനേജർ തങ്കച്ചനാണ് കുത്തേറ്റത്. ഇയാളിൽ നിന്നും 20 ലക്ഷത്തോളം രൂപയും സംഘം കവർന്നു. ബൈക്കിലെത്തിയ രണ്ടം​ഗസംഘമാണ് തങ്കച്ചനെ ആക്രമിച്ചത്. 
       കാലടി - ആലുവ റൂട്ടിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ആണ് സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ, ക്ലോറോഫോം മണപ്പിച്ച ശേഷം കത്തി കൊണ്ട് കുത്തുകയായിരുന്നു. പച്ചക്കറി കടയിലെ കളക്ഷൻ തുക മുതലാളിയെ ഏൽപ്പിക്കാൻ പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. തങ്കച്ചനെ കുത്തി വീഴ്ത്തിയ ശേഷം, പണവുമായി ഇവർ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
തങ്കച്ചന്റെ വയറിനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement