Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഐടിഐ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് പരാതി.

ഐടിഐ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് പരാതി.


തിരു.: നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് പരാതി. നമിതയെ (19) ആണ് വഞ്ചുവത്ത് വാടക വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്യനാട് ഗവ. ഐടിഐ ഇലക്‌ട്രോണിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് നമിത.
            നമിതയുമായി വിവാഹം ഉറപ്പിച്ചിരുന്ന സന്ദീപ് എന്ന യുവാവ് രാവിലെ വീട്ടിലെത്തി സംസാരിച്ച്‌ മടങ്ങിയിരുന്നു. പിന്നാലെ നമിതയെ ഫോണില്‍ കിട്ടാതായി. ഇതോടെ സന്ദീപ് തിരികെ വന്നു. അപ്പോഴാണ് നമിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ സംഭവസമയം മറ്റാരും ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ സന്ദീപ് നാട്ടുകാരെ വിവരമറിയിച്ചു. നമിതയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement