Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗെയിം കളിക്കാന്‍ ഫോണ്‍ നല്‍കിയില്ല, പതിനാലുകാരൻ അമ്മയെ കുത്തിവീഴ്ത്തി.

ഗെയിം കളിക്കാന്‍ ഫോണ്‍ നല്‍കിയില്ല, പതിനാലുകാരൻ അമ്മയെ കുത്തിവീഴ്ത്തി.

കോഴിക്കോട്: തിക്കോടിയിൽ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട് ആണ് സംഭവം. ഗെയിം കളിക്കാൻ മൊബൈൽ നൽകാൻ അമ്മ വിസമ്മതിച്ചതിനെ തുടർന്നാണ് അക്രമം. മൊബൈല്‍ ഗെയിമിന് അടിമയാണ് മകനെന്നാണ് ലഭിക്കുന്ന വിവരം. പതിനാലുകാരന്‍ പഠനം അവസാനിപ്പിച്ചിരുന്നു. ഫോണില്‍ നെറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് റീചാര്‍ജ് ചെയ്തു തരാന്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ അമ്മയുടെ ഫോണ്‍ തരണമെന്നും നിര്‍ബന്ധം പിടിച്ചു. ഇതിനു തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തിയത്. പരിക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പയ്യോളി പോലീസ് അമ്മയുടെയും കുട്ടിയുടെയും മൊഴിയെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement