Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആനയെഴുന്നള്ളിപ്പ്; ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.

ആനയെഴുന്നള്ളിപ്പ്;  ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.


ന്യൂഡൽഹി: ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദ്ദേശിക്കുന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി നടപ്പാക്കിയാൽ തൃശൂർ പൂരം ഉൾപ്പടെയുള്ള ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ് തടസ്സപ്പെടുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ.കെ. സിങ് എന്നിവരടങ്ങി ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ സ്റ്റേ ചെയ്തു.
ചട്ടങ്ങൾ പാലിച്ച് ആനയെ എഴുന്നള്ളിക്കാമെന്നും ഹൈക്കോടതി വിധി പ്രായോഗികമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement