Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

100 കുപ്പിയോളം മയക്ക്മരുന്ന് പിടികൂടി, ഒരാൾ പിടിയിൽ.

100 കുപ്പിയോളം മയക്ക്മരുന്ന് പിടികൂടി, ഒരാൾ പിടിയിൽ.


പാലാ: എക്സൈസിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കൊറിയർ സർവ്വീസിൽ നടത്തിയ പരിശോധനയിൽ 100 കുപ്പിയോളം മയക്ക്മരുന്ന് പിടികൂടി.
        സംഭവത്തിൽ കടപ്പാട്ടൂർ സ്വദേശി കാർത്തിക് മനുവിനെ എക്സൈസ് സംഘം പിടികൂടി. പാലായിലും പരിസരത്തും വില്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു. ഓൺലൈൻ വഴിയാണ് മരുന്ന് വിറ്റഴിക്കുന്നത്. കൊറിയറിൽ സംശയം തോന്നിയ സ്ഥാപന ഉടമ എക്സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കാർത്തിക് മനുവിനെ പിടികൂടുകയായിരുന്നു.
       ഒരു കുപ്പിക്ക് 100 രൂപയോളം വില വരുന്ന മരുന്നാണിത്. 600 രൂപയ്ക്കാണ് വിൽപ്പന നടത്തിവന്നിരുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഡോക്ടർമാർ കുറിക്കുന്ന മരുന്നാണിത്. പ്രതിയെ ഡ്രഗ് കണ്ട്രോൾ ഡിപ്പാർട്ട്മെൻ്റിന് കൈമാറി.
        എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബി., എക്സൈസ്  ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവൻ്റീവ് ഓഫീസർമാരായ രാജേഷ് ജോസഫ്, ഷിബു ജോസഫ്, രതീഷ് കുമാർ പി., തൻസീർ ഇ.എ., മനു ചെറിയാൻ, ഡ്രൈവർ സുരേഷ് ബാബു എന്നിവർ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement