Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജ്യസഭ അദ്ധ്യക്ഷനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി.

രാജ്യസഭ അദ്ധ്യക്ഷനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി.


ന്യൂഡൽഹി: രാജ്യസഭ അദ്ധ്യക്ഷനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. അവിശ്വാസ പ്രമേയത്തിന് പതിനാല് ദിവങ്ങള്‍ക്ക് മുമ്പ് നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിച്ചില്ലെന്നും ജഗ്ദീപ് ധന്‍കറിന്റെ പേര് ശരിയായി എഴുതിയില്ലെന്നും കാണിച്ച്‌, പ്രതിപക്ഷം രാജ്യസഭാ അദ്ധ്യക്ഷനെതിരെ നല്‍കിയ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി ചെര്‍മാന്‍ ഹരിവംശ് തള്ളി.
        ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ നീക്കം ചെയ്യാനുള്ള നടപടികള്‍ തുടങ്ങാനായി രാജ്യസഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുന്നത്. ഐഎൻഡിഐഎ സഖ്യമാണ് ധന്‍കറിന്റെ സഭാനടപടികൾ പക്ഷപാതപരമാണെന്ന് ആരോപിച്ച്‌ അവിശ്വാസ പ്രമേയത്തിന് നീക്കം നടത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും നസീര്‍ ഹുസൈനുമാണ് പ്രമേയം അവതരിപ്പിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement