Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തമിഴ്നാട്ടിൽ വാനും കാറും കൂട്ടിയിടിച്ച് മൂന്ന് കോട്ടയം സ്വദേശികൾ മരിച്ചു.

തമിഴ്നാട്ടിൽ വാനും കാറും കൂട്ടിയിടിച്ച് മൂന്ന് കോട്ടയം സ്വദേശികൾ മരിച്ചു.


തേനി: തമിഴ്നാട്ടിൽ തേനി ഏർക്കാട് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് കോട്ടയം സ്വദേശികൾ മരിച്ചു. വേളാങ്കണ്ണി പള്ളിയിൽ പോയി കാറിൽ മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. കുറവിലങ്ങാട് സ്വദേശികളായ മൂന്നു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കുറവിലങ്ങാട് കുര്യം സ്വദേശികളായ കോയിക്കൽ ജെയിൻ തോമസ്, കാഞ്ഞിരത്തിങ്കൽ സോണിമോൻ കെ.ജെ. അമ്പലത്തിങ്കൽ ജോബീഷ് തോമസ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന പി.ഡി. ഷാജിയെ ഗുരുതരമായ പരിക്കുകളോടെ തേനി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
         വാനിലെ യാത്രക്കാരെ വാത്തലക്കുളം, പെരിയകുളം, തേനി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.  തേനി ജില്ലയിലെ പെരിയകുളത്തിനടുത്ത് കട്രോഡിൽ വച്ച് തേനിയിലേക്ക് പോവുകയായിരുന്ന കാറും തേനിയിൽ നിന്ന് ഏർക്കാട്ടേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് വാനുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു. വാൻ റോഡിലേക്ക് മറിയുകയുമുണ്ടായി. തകർന്ന കാറിലുണ്ടായിരുന്ന നാലുപേരിൽ മൂന്നു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഏർക്കാട്ടേക്ക് വിനോദസഞ്ചാരികളുമായി പോയ ടൂറിസ്റ്റ് വാനിൽ ഉണ്ടായിരുന്ന 18 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ദേവദാനപ്പട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement