Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സുഹൃത്തുക്കള്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവാവ് മരിച്ചു.

സുഹൃത്തുക്കള്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവാവ് മരിച്ചു.

കൊല്ലം: മൈലാപൂരില്‍ സുഹൃത്തുക്കള്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശിയായ റിയാസാണ് (36) മരിച്ചത്.
       അറുപത്തിയഞ്ചു ശതമാനം പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. സുഹൃത്തുക്കളില്‍ നിന്ന് കടമായി വാങ്ങിയ ഇരുപതിനായിരം രൂപ തിരികെ നല്‍കാത്തതിന്റെ പേരിലാണ് റിയാസിനെ പൊട്രോളൊഴിച്ച്‌ തീ കൊളുത്തിയത്. നവംബർ ഇരുപത്തിയാറിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മരിച്ച റിയാസ് സുഹൃത്തുക്കളായ തുഫൈല്‍, ഷഫീഖ് എന്നിവരില്‍ നിന്നാണ് ഇരുപതിനായിരം രൂപ കടംവാങ്ങിയത്. പണം തിരിച്ചു കൊടുക്കാത്തതിന്റെ പേരില്‍ സുഹൃത്തുക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് റിയാസ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കുറച്ചു നാളുകളായി റിയാസ് സ്ഥലത്തുണ്ടായിരുന്നില്ല. വിവിധ ആരാധനാലയങ്ങളില്‍ പോയി റിയാസ് തിരികെയെത്തിയ ദിവസം സുഹൃത്തുക്കള്‍ ചേർന്ന് അപായപ്പെടുത്തുകയായിരുന്നു.
        റിയാസിനെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോവുകയും തർക്കങ്ങള്‍ക്കൊടുവില്‍ തീ കൊളുത്തുന്ന ദൃശ്യവുമാണ് പുറത്തു വന്നിരുന്നത്. അന്നുതന്നെ റിയാസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. തുഫൈലും ഷഫീഖും ചേർന്ന് തന്നെ പെട്രോൾ ഒഴിച്ച്‌ തീ കൊളുത്തിയതാണെന്നാണ് റിയാസ് പറഞ്ഞത്. പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. കൊലപാതക ശ്രമത്തിന് നിലവിൽ റിമാൻഡിൽ കഴിയുകയാണിവർ.

Post a Comment

0 Comments

Ad Code

Responsive Advertisement