Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം വിട്ട കാർ കെഎസ്‌ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി സ്ത്രീ മരിച്ചു. മകന് ഗുരുതര പരിക്ക്.

നിയന്ത്രണം വിട്ട കാർ കെഎസ്‌ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി സ്ത്രീ മരിച്ചു. മകന് ഗുരുതര പരിക്ക്.

കൊല്ലം: ചടയമംഗലത്ത് കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എംസി റോഡില്‍ ഇളവക്കോടാണ് അപകടം.
       നിലമേല്‍ വെള്ളാപ്പാറ ദീപുഭവനില്‍ ശ്യാമള കുമാരിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ദീപുവിനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശ്യാമള മരിച്ചത്. 
       മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാർ ആദ്യം സ്കൂട്ടറില്‍ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് കെഎസ്‌ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. കോട്ടയത്തേക്ക് പോകുകയായിരുന്നു ബസ്. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ കാർ പൂർണ്ണമായും തകർന്നു. കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

0 Comments

Ad Code

Responsive Advertisement