Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുപ്പിറവി ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു.

തിരുപ്പിറവി ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു.


കോട്ടയം: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് തിരുപ്പിറവി ആഘോഷിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാർത്ഥനകളും പാതിരാ കുര്‍ബാനയും നടന്നു. 
       ആസ്ട്രേലിയയിൽ ആണ് ക്രിസ്തുമസ് ദിന പ്രാർത്ഥനകൾക്ക് തുടക്കം കുറിച്ചത്. വിവിധ രാജ്യങ്ങളിലെ സമയ ക്രമയത്തിന് അനുസരിച്ചാണ് പ്രാർത്ഥനകളും ആഘോഷങ്ങളും നടക്കുന്നത്.
      സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളിൽ പാതിരാ കുർബ്ബാനയും പ്രാർത്ഥനകളും നടന്നു. കോട്ടയം പഴയ സെമിനാരിയിൽ നടന്ന എൽദോ പെരുന്നാൾ ചടങ്ങുകൾക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ കുർബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജർ ആർച്ച്‌ ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കി. പിഎംജിയിലെ ലൂര്‍ദ്ദ് ഫൊറോന പള്ളിയില്‍ നടന്ന കുർബാനക്ക് കര്‍ദ്ദിനാള്‍ മാർ ജോർജ് കൂവക്കാട്ടില്‍ കാര്‍മ്മികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ലത്തീൻ അതിരൂപത ആർച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുർബാന നിർവ്വഹിച്ചു. വയനാട് ദുരന്തം പരാമർശിച്ച അദ്ദേഹം മാസങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസം ഇനിയും വിദൂരമായി തുടരുകയാണെന്നും ഈ ഘട്ടത്തില്‍ സത്രത്തില്‍ സ്ഥലം നിഷേധിക്കപ്പെട്ട ഉണ്ണി യേശുവിന്റെ തിരുപ്പിറവി ഓർക്കണമെന്നും വിശ്വാസികളോട് പറഞ്ഞു.
       കൊച്ചി വരാപ്പുഴ അതിരൂപതയില്‍ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യകാർമ്മികത്വത്തിലുള്ള ക്രിസ്തുമസ് പാതിരാ കുർബാന നടന്നു. എറണാകുളം സെന്റ് ഫ്രാൻസിസ് കത്തീഡ്രലിലും സ്നേഹ സന്ദേശവുമായി പാതിരാ കുർബാന നടന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് പാതിരാ കുർബാനയില്‍ പങ്കെടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement