Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമലയിൽ മണ്ഡലപൂജ വ്യാഴാഴ്ച ഉച്ചയ്ക്ക്.

ശബരിമലയിൽ മണ്ഡലപൂജ വ്യാഴാഴ്ച ഉച്ചയ്ക്ക്.


ശബരിമല: ഈ വർഷത്തെ ശബരിമല ക്ഷേത്രത്തിലെ മണ്ഡലപൂജ ഡിസംബർ 26ന് ഉച്ചക്ക് 12.00നും 12.30നും ഇടക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമ്മികത്വത്തിൽ നടക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡംഗം എ. അജികുമാറും അറിയിച്ചു.   
     ഡിസംബർ 22നു രാവിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര നാളെ ഉച്ചക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും. പമ്പയിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിക്കും. തുടർന്ന് വൈകിട്ട് ആറു മണിക്കു സന്നിധാനത്ത് എത്തിച്ചേരുന്ന തങ്ക അങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽ വെച്ച് ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും അടക്കമുള്ളവർ ചേർന്നു സ്വീകരിക്കും. തുടർന്നു തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. ഡിസംബർ 26ന് നെയ്യഭിഷേകം ഉൾപ്പടെയുള്ള ചടങ്ങുകൾ ഉണ്ടാകും. അന്നു വൈകിട്ടു രാത്രി പതിനൊന്നു മണിക്കു ഹരിവരാസനം പാടി നട അടക്കുന്നതോടെ മണ്ഡലപൂജയുമായി ബന്ധപ്പെട്ട ചടങ്ങുകൾ അവസാനിക്കും. 
       ഡിസംബർ 30ന് വൈകുന്നേരം അഞ്ചുമണിക്കു മകരവിളക്ക് മഹോത്സവത്തിനായി നട വീണ്ടും തുറക്കും. 2025 ജനുവരി 14നാണ് മകരവിളക്ക്. 
       മണ്ഡലപൂജയുമായി ബന്ധപ്പെട്ടു തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ട്. ഡിസംബർ 25ന് 50,000, ഡിസംബർ 26ന് 60,000 എന്നിങ്ങനെയാണ് വെർച്ചൽ ക്യൂ വഴി പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം. രണ്ടു ദിവസങ്ങളിലും സ്‌പോട്ട് ബുക്കിങ് 5000 ആയി പരിമിതപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. 
          മകരവിളക്കു മഹോത്സവുമായി ബന്ധപ്പെട്ട് ജനുവരി 13ന് 50,000 ഭക്തരെയും ജനുവരി 14ന് 40,000 ഭക്തരെയും വെർച്വൽ ക്യൂ വഴി അനുവദിക്കും.
         ഇന്നലെ വരെ 30,87,049 പേരാണ് ദർശനത്തിന് എത്തിയത്. കഴിഞ്ഞ വർഷം ഇതേസമയം 26,41,141 പേർ എത്തിയെന്നും 4,45,908 ഭക്തർ ഇത്തവണ കൂടുതലായി എത്തിയെന്നും പ്രസിഡന്റ് അറിയിച്ചു.
         

Post a Comment

0 Comments

Ad Code

Responsive Advertisement