Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാഞ്ഞിരപ്പള്ളിയിൽ അപകടമുണ്ടാക്കിയ അനധികൃത ടാക്സിയ്ക്ക് ഫിറ്റ്നസും പെർമിറ്റും ഇല്ല.


കാഞ്ഞിരപ്പള്ളിയിൽ അപകടമുണ്ടാക്കിയ അനധികൃത ടാക്സിയ്ക്ക് ഫിറ്റ്നസും പെർമിറ്റും ഇല്ല.


കാഞ്ഞിരപ്പള്ളി: പാറത്തോട് ഇന്നലെ രാത്രി മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാക്കിയ കെഎൽ 45 ഡി 0935 ടവേര വണ്ടിക്ക് ഫിറ്റ്നസ് തീർന്നിട്ട് രണ്ടു മാസമായി. 2014ൽ പെർമിറ്റും കഴിഞ്ഞ ഈ വണ്ടി അനധികൃതമായി ടാക്സി ആയി ഓടവേയാണ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ അപകടമുണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
         പട്ടാമ്പി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ രജിസ്റ്റർ ചെയ്തതാണ് ഈ വണ്ടി. അതേസമയം, പെർമിറ്റും ഫിറ്റ്നസും ഇല്ലെങ്കിലും ഇൻഷ്വറൻസും ടാക്സും അടച്ചിട്ടുണ്ട് എന്നത് ഈ മേഖലയിൽ നടക്കുന്ന കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ്.
        അനധികൃതമായി ടാക്സി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് തണൽ 24x7 അഖിലേന്ത്യ സെക്രട്ടറി പ്രദീഷ് പീറ്റർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement