Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടിപ്പർ ലോറിയിൽ സ്കൂട്ടർ ഇടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.

ടിപ്പർ ലോറിയിൽ സ്കൂട്ടർ ഇടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. 


തൃശൂർ: ശ്രീനാരായണപുരം കാര അഞ്ചങ്ങാടിയിൽ ടിപ്പർ ലോറിയിൽ സ്കൂട്ടർ ഇടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പെരിഞ്ഞനം ആർഎംവിഎച്എസ് വിദ്യാർത്ഥി
കയ്പമംഗലം സ്വദേശി മണലിൽ വീട്ടിൽ അൻസറിന്റെ മകൻ അഫ്നാൻ റോഷൻ (17) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ വെസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ അഞ്ചങ്ങാടി ബസ് സ്റ്റോപ്പിന് മുന്നിൽ വെച്ചായിരുന്നു അപകടം. ടിപ്പർ ലോറിയുടെ പിറകിൽ  സ്കൂട്ടർ ഇടിച്ചായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഫ്നാന്റെ കൂടെ സ്കൂട്ടറിലുണ്ടായിരുന്ന കൂളിമുട്ടം സ്വദേശി കൂട്ടുങ്ങൽ വീട്ടിൽ നെസ്മൽ (17) പരിക്കുകളോടെ രക്ഷപ്പെട്ടു. മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement