Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം; അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്.

ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം; അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്.


തിരു.: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. ചോദ്യ പേപ്പര്‍ എങ്ങനെ പുറത്തായി എന്നത് പരിശോധിക്കും. ചോദ്യ പേപ്പര്‍ തയ്യാറാക്കുന്ന അദ്ധ്യാപകര്‍ക്കോ, ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കോ യൂട്യൂബ് ചാനലുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കും.
        കഴിഞ്ഞ ദിവസമാണ് എംഎസ് സൊല്യൂഷന്‍ എന്ന യൂട്യൂബ് ചാനലിലൂടെ ചോദ്യങ്ങള്‍ പുറത്തായത്. പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളായിരുന്നു ചോര്‍ന്നത്. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു. പരീക്ഷയുടെ ചോദ്യങ്ങള്‍ അതേപടി ആയിരുന്നു യൂട്യൂബ് ചാനലില്‍ വന്നത്. ചോദ്യങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്നതില്‍ വ്യക്തതയില്ല. വിഷയത്തില്‍ കെഎസ്‌യു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഇനിയും സമരം തുടരുമെന്നും സംസ്ഥാന സമിതി നേരിട്ട് സമരം ഏറ്റെടുക്കുമെന്നും കെഎസ്‌യു അറിയിച്ചിരുന്നു.
     അതേസമയം, സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ട്യൂഷൻ സെൻ്ററി ൽ ജോലി ചെയ്യുന്ന അദ്ധ്യാപകരിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ട്യൂഷൻ സെൻ്ററിൽ ക്ലാസ്സെടുക്കുന്ന സർക്കാർ അദ്ധ്യാപകരുടെ വിവരം ശേഖരിക്കും. ചോദ്യപേപ്പർ ചോർച്ച, ട്യൂഷൻ സെൻ്ററുകളിലേക്ക് കുട്ടികളെ ആകർഷിക്കാനാണെന്നും സംശയമുണ്ട്. ചോദ്യപേപ്പർ പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement