Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂൾ ബസ് മരത്തിലും പോസ്റ്റിലും ഇടിച്ച് കുട്ടികൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്.

സ്കൂൾ ബസ് മരത്തിലും പോസ്റ്റിലും ഇടിച്ച് കുട്ടികൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്.


തിരു.: ആര്യനാട് പള്ളിവേട്ടയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലും പോസ്റ്റിലും ഇടിച്ച് വാഹനത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടു പേരെ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു വിദ്യാർത്ഥിയായ വിഗ്നേഷ്, ആയ സജല എന്നിവരെയാണ്  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവർക്ക് ആര്യനാട് ആശുപത്രിയിൽ ചികിത്സ നൽകി. ഇവരിൽ ചിലരെ എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈഷ്ണവി, ഹരികൃഷ്ണൻ, മുഹമ്മദ് സയാൻ, ബെഫി രാജ്, ഹരിഗോവിന്ദ്, അമേയ, സഫർ ഖാൻ, ഗോപിക, വൈഗ, തേജസ്, ദിയരാജ് എന്നീ കുട്ടികളാണ് ആശുപത്രിയിൽ ഉള്ളത് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ജയനെ ആര്യനാട് പോലീസ് മെഡിക്കൽ പരിശോധനയ്ക്കായി കസ്റ്റഡിയിൽ എടുത്തു. നെടുമങ്ങാട് കൈരളി അമൃത വിദ്യാലയത്തിന്റേതാണ് വാഹനം. അമിതവേഗതയാണ് അപകടകാരണമെന്നാണ് സംശയം.

Post a Comment

0 Comments

Ad Code

Responsive Advertisement