Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന മാഫിയയ്ക്ക് താക്കീതായി ഹൈക്കോടതി.

വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന മാഫിയയ്ക്ക് താക്കീതായി ഹൈക്കോടതി.


കൊച്ചി: മലങ്കര സുറിയാനി ക്നാനായ സമുദായത്തിൻ്റെ തിരുവല്ല നസ്രത്ത് കോളേജിൽ നിർധനയായ പെൺകുട്ടിക്ക് അഡ്മിഷൻ നിഷേധിച്ച സംഭവത്തിൽ അഡ്മിഷൻ കമ്മറ്റി അംഗമായ സഭാ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് അടക്കം ഒൻപത് പേർക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്. പ്രതിപ്പട്ടികയിൽ 3 വൈദികരും ഉൾപ്പെട്ടിട്ടുണ്ട്.
     തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്ററും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റുമായ എ.കെ. ശ്രീകുമാറിന്റെ ഹർജിയേത്തുടർന്നാണ് ഹൈക്കോടതിയുടെ നടപടി.
     മൂന്നു വർഷമായി ഹൈക്കോടതിയിൽ നടത്തുന്ന നിയമ പോരാട്ടത്തിനാണ് ഇപ്പോൾ ചെറുതായെങ്കിലും ഒരു വിജയം കാണാൻ കഴിഞ്ഞതെന്ന് ശ്രീകുമാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പങ്കു വയ്ക്കുവാനായി അദ്ദേഹം ഇന്ന് മാധ്യമങ്ങളെ കാണും.

Post a Comment

0 Comments

Ad Code

Responsive Advertisement