Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുതുവത്സരാഘോഷം: കനത്ത ജാഗ്രതയിൽ കോട്ടയം ജില്ലാ പോലീസ്.

പുതുവത്സരാഘോഷം: കനത്ത ജാഗ്രതയിൽ കോട്ടയം ജില്ലാ പോലീസ്.

കോട്ടയം: പുതുവത്സരാഘോഷം അതിരു കടക്കാതിരിക്കാൻ നിതാന്ത ജാഗ്രതയിൽ കോട്ടയം ജില്ലാ പോലീസ്. പുതുവത്സാരാഘോഷങ്ങള്‍ക്ക്  ശക്തമായ സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐപിഎസ്. അറിയിച്ചു. അനധികൃത മദ്യവിൽപ്പന, മയക്കുമരുന്ന് ഉപയോഗം, പൊതുസ്ഥലത്തെ മദ്യപാനം എന്നിവയ്ക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പ്രത്യേക പരിശോധനകൾ നടത്തും. അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. ബാറുകളിലും മറ്റ് മദ്യവിൽപ്പനശാലകളിലും സമയ പരിധിക്കു ശേഷമുള്ള മദ്യവിൽപന അനുവദിക്കില്ല. അനധികൃത മദ്യ നിർമ്മാണം, ചാരായ വാറ്റ്, സെക്കന്റ്സ് മദ്യ വിൽപ്പന തുടങ്ങിയവ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. നഗരത്തിലും പരിസര പ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പു വരുത്താൻ പ്രത്യേക മേഖലകളാക്കി തിരിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പെട്രോളിങ് ഏർപ്പെടുത്തിയിട്ടുമുണ്ട്. ജില്ലയിലേക്ക് പ്രവേശിക്കുന്നതും പുറത്തു പോകുന്നതുമായ എല്ലാ വാഹനങ്ങളും നിരീക്ഷിക്കുന്നതിന് ജില്ലാ അതിർത്തിയിൽ പരിശോധന ശക്തമാക്കി. കൂടാതെ ജില്ലയിൽ കാപ്പാ നിയമനടപടി സ്വീകരിച്ചിട്ടുള്ളവരെയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും നിരീക്ഷിക്കുന്നതിനായി പ്രത്യേകം സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ ആഘോഷങ്ങൾക്കിടയിൽ പൊതുജന ശല്യമുണ്ടാക്കുന്നവരേയും സ്ത്രീകളേയും കുട്ടികളേയും ശല്യം ചെയ്യുന്നവരേയും നിരീക്ഷിക്കാൻ വനിതാ പോലീസിനെ ഉൾപ്പെടുത്തി മഫ്ടി പോലീസുദ്യോഗസ്ഥരെ നിയോഗിക്കുമെന്നും എസ്പി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement