Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വര്‍ണ്ണക്കടത്തിൽ ബന്ധമുണ്ടെന്ന മൊഴിയിൽ എം.ആര്‍. അജിത്കുമാറിനെതിരേ പരാതിയുമായി ഇന്റലിജന്റ്‌സ് വിഭാഗം മേധാവി പി. വിജയന്‍.

സ്വര്‍ണ്ണക്കടത്തിൽ ബന്ധമുണ്ടെന്ന മൊഴിയിൽ എം.ആര്‍. അജിത്കുമാറിനെതിരേ പരാതിയുമായി ഇന്റലിജന്റ്‌സ് വിഭാഗം മേധാവി പി. വിജയന്‍.


തിരു.: സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് നല്‍കിയ മൊഴിയില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരേ പരാതിയുമായി ഇന്റലിജന്റ്‌സ് വിഭാഗം മേധാവി പി. വിജയന്‍. അജിത്കുമാര്‍ സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് ബന്ധമുണ്ടെന്ന തരത്തില്‍ നല്‍കിയ മൊഴി പച്ചക്കള്ളമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് നല്‍കിയ പരാതി തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറി.
         കരിപ്പൂരിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി പി. വിജയന് ബന്ധമുണ്ടെന്ന് എസ്പി സുജിത്ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് എഡിജിപി, ഡിജിപി എസ്. ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിക്ക് മുന്നില്‍ മൊഴി നല്‍കിയത്. എന്നാല്‍, സുജിത്ദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു. നേരത്തേ അജിത്കുമാറിനെതിരേ പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഡിജിപി എസ്. ദര്‍വേഷ് സാഹിബ് നേതൃത്വം നല്‍കുന്ന അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement