Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊല്ലത്ത് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു.

കൊല്ലത്ത് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു.

കൊല്ലം: ചിതറയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടർന്ന് മൂന്ന് പേര്‍ക്ക് വെട്ടേറ്റു. മാങ്കോട് സ്വദേശി ദീപു, കിഴക്കുംഭാഗം സ്വദേശി ഷഫീക്ക്, വാള ബിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
         മാങ്കോട് വെച്ചാണ് സംഭവം. ചിതറ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. മുൻവൈരാഗ്യത്തിന്റെ പേരിലുള്ള ആക്രമണമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ലോറിയില്‍ തടി കയറ്റുന്ന തൊഴിലാളികളും ഇവരും തമ്മില്‍ വാക്കുതർക്കമുണ്ടായിരുന്നു. വെട്ടേറ്റ മൂന്നുപേരുടെയും നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബിജു കാപ്പ കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ്. ഷെഫീഖും നിരവധി കേസുകളില്‍ പ്രതിയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement