Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പെരുന്നാൾ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു.

പെരുന്നാൾ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു.


തൃശൂർ: മാളയിൽ പെരുന്നാൾ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. താണിശ്ശേരി സ്വദേശി പറേക്കാടൻ വീട്ടിൽ ഫ്രാൻസിസ് (54) ആണ്‌ മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ ഫ്രാൻസിസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  
     മാള തെക്കൻ താണിശ്ശേരി സെന്റ് സേവിയെഴ്‌സ് പള്ളിയിൽ പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടയിലാണ് ഗുണ്ട് പൊട്ടിത്തെറിച്ചത്. അനധികൃതമായി ആണോ ഇവിടെ പടക്കം സൂക്ഷിച്ചിരുന്നത് എന്ന കാര്യത്തിടക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഭാരവാഹികള്‍ക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement