Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുസാറ്റ് ക്യാമ്പസിൽ തീപിടിച്ച കാർ പൂർണ്ണമായും കത്തി നശിച്ചു.

കുസാറ്റ് ക്യാമ്പസിൽ തീപിടിച്ച കാർ പൂർണ്ണമായും കത്തി നശിച്ചു.


കൊച്ചി: കുസാറ്റ് ക്യാമ്പസിൽ തീപിടിച്ച കാർ പൂർണ്ണമായും കത്തി നശിച്ചു. ഉച്ചയ്ക്ക് 2.45 ഓടു കൂടിയാണ് സംഭവം. 
       കുസാറ്റ് ഭാഗത്തു നിന്നും കളമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ കുസാറ്റ് എസ്എംഎസിന് മുന്നിൽ വച്ച് ഓഫ് ആയതോടെ ഡ്രൈവർ വാഹനം ഒതുക്കി പുറത്തിറങ്ങി ബോണറ്റ് പൊക്കി നോക്കിയപ്പോൾ പുകയുയരുകയും പെട്ടെന്ന് തീ കത്തി പടരുകയും ആയിരുന്നു. ഉടൻ സമീപത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ചേർന്ന് തീകെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന് തൃക്കാക്കരയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റ് തീ പൂർണ്ണമായും അണച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement