Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൈക്കത്ത് തെരുവുനായ ആക്രമണം; സൈക്കിൾ യാത്രികരായ രണ്ട് പേർക്ക് പരിക്ക്.

വൈക്കത്ത് തെരുവുനായ ആക്രമണം; സൈക്കിൾ യാത്രികരായ രണ്ട് പേർക്ക് പരിക്ക്.
കോട്ടയം: വൈക്കത്ത് തെരുവുനായ ആക്രമണത്തിൽ സൈക്കിൾ യാത്രികരായ രണ്ട് പേർക്ക് പരിക്ക്. ചേരിക്കൽ ഈരക്കരപ്പറമ്പിലാണ് സൈക്കിൾ യാത്രികരായ രണ്ട് പേർക്ക് കാലിൽ കടിയേറ്റത്. സൈക്കിളിൽ പോവുകയായിരുന്ന 63കാരൻ പെരുമ്പള്ളി ചന്ദ്രശേഖരൻ നായരെ പിന്നാലെ എത്തിയാണ് തെരുവ് നായ കടിച്ചത്. നായയെ തട്ടിത്തെറിപ്പിച്ച്  സൈക്കിൾ മുന്നോട്ടു എടുത്തതിനാൽ ഗുരുതരമായി പരിക്കേറ്റില്ല. ജോലിക്ക് പോവുകയായിരുന്ന വൈക്കം സ്വദേശി ഹരിക്കുട്ടന് നേരെയും തെരുവ് നായയുടെ ആക്രമണം ഉണ്ടായി. പാഞ്ഞെത്തിയ നായ കാലിൽ കടിച്ച് തൂങ്ങുകയായിരുന്നു. സൈക്കിളിൽ നിന്ന് വീണ ഹരിക്കുട്ടന് സാരമായി പരിക്കേറ്റു. കടിയേറ്റവർ വൈക്കം സർക്കാർ ആശുപത്രിയിൽ ചികിൽസ തേടി. 

Post a Comment

0 Comments

Ad Code

Responsive Advertisement