കാഞ്ഞിരപ്പള്ളിയില്‍ ഭിന്നശേഷിക്കാരുടെ കേന്ദ്രം അനുവദിക്കും; ഡോ. എന്‍. ജയരാജ് എംഎല്‍എ.
കാഞ്ഞിരപ്പള്ളി: സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വിഷമത അനുഭവിക്കുന്ന ഒരു വിഭാഗമാണ് ഭിന്നശേഷിക്കാരും അവരെ പരിപാലിക്കുന്നവരും. അവരുടെ ക്ഷേമത്തിന് ഉതകുന്ന തരത്തില്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ ഭിന്നശേഷിഗ്രാമം ഒരുക്കുമെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എംഎല്‍എ അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലോത്സവമായ 'ശലഭോത്സവം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലും ബിആര്‍സിയിലും നിന്നുമായി 216 കുട്ടികളും അവരുടെ മാതാപിതാക്കളും അടക്കം 800ല്‍പരം ആളുകളാണ് ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന മേളയില്‍ പങ്കെടുത്തത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.കെ. ശശികുമാര്‍, ബിജോയി മുണ്ടുപാലം, ജാന്‍സി സാബു, കുമാരി രേഖാ ദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍മാരായ ഷക്കീല നസീര്‍, റ്റി.ജെ. മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റ്റി.എസ്. കൃഷ്ണകുമാര്‍, ജോഷി മംഗലം, കെ.എസ്. എമേഴ്സണ്‍, പി.കെ. പ്രദീപ്, രത്നമ്മ രവീന്ദ്രന്‍, മാഗി ജോസഫ്, ഡാനി ജോസ്, അനു ഷിജു, പഞ്ചായത്ത് അംഗങ്ങളായ ജോണിക്കുട്ടി മഠത്തിനകം, ഷാലമ്മ ജെയിംസ്, ബിജോജി, ഡയസ് കോക്കാട്ട്, ഷേര്‍ളി, ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍ ഫൈസല്‍ എസ്., ജോയിന്‍റ് ബിഡിഒ സിയാദ് റ്റി.ഇ., സിഡിപിഒമാരായ ഗീത പി.കെ., മിനി ജോസഫ്, പ്ലാന്‍ ക്ലര്‍ക്ക് ദിലീപ് കെ.ആര്‍., ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അജേഷ് കെ.എ., വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജയസൂര്യന്‍, ക്ലര്‍ക്ക് അനന്ദു മധുസൂധനന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മേളയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനവും നല്‍കി. പ്രശസ്ത നാടന്‍പാട്ടുകാരനായ ഡോ. രാഹുല്‍ കൊച്ചാപ്പിയുടെ ഗാനമേളയും നടന്നു.
0 Comments