Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തറിയിൽ ആറ് പേർ മരിച്ചു.

പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തറിയിൽ ആറ് പേർ മരിച്ചു. 


ശിവകാശി: തമിഴ്നാട് വിരുദു ന​ഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തറിയിൽ ആറ് പേർ മരിച്ചു. 35  മുറികളിലായി 80 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. വിരുദുന​ഗറിൽ ബൊമ്മൈപുരം ​ഗ്രാമത്തിലാണ് അപകടമുണ്ടായത്. സായിനാഥ് പടക്കനിർമ്മാണശാല എന്ന പേരിൽ ബാലാജി എന്ന വ്യക്തി നടത്തുന്ന പടക്കനിർമ്മാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. പല നിലകളിലായി 35 മുറികളാണ് ഇവിടെ ഉണ്ടായിരുന്നത്. ജോലി ചെയ്യുന്നതിനിടയിലാണ് രാവിലെ പൊട്ടിത്തറി ഉണ്ടായത്. നാല് മുറികൾ പൂർണ്ണമായും നശിച്ച നിലയിലാണ്. ആറ് മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന കാര്യത്തിൽ സ്ഥിരീകരണമെത്തിയിട്ടില്ല. ശിവകാശിയിലെയും മാത്തൂരിലെയും അ​ഗ്നിശമന സേനാം​ഗങ്ങൾ ഇവിടെ രക്ഷാപ്രവർത്തനം നടത്തുകയാണ്. വലിയ അപകടമാണ് സംഭവിച്ചിരിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ സമയമെടുക്കുമെന്നുമാണ് കരുതുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement