Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈത്തിലിരുന്ന് നാട്ടിലെ പൊലീസ് മേധാവിക്ക് വ്യാജ പരാതികൾ; യുവാവിനെതിരെ കേസെടുത്തു.

കുവൈത്തിലിരുന്ന് നാട്ടിലെ പൊലീസ് മേധാവിക്ക് വ്യാജ പരാതികൾ; യുവാവിനെതിരെ കേസെടുത്തു.


കാസർകോട്: വിദേശത്തിരുന്നു പൊലീസിനു തുടർച്ചയായി അയച്ച പരാതികൾ വ്യാജമെന്ന് ആരോപിച്ച് സൗത്ത് തൃക്കരിപ്പൂർ കൈക്കോട്ടുകടവ് സ്വദേശി കടവത്ത് അബ്ദു‌ല്ലയ്ക്ക് (33) എതിരെ ചന്തേര പൊലീസ് കേസെടുത്തു. ഇയാൾ നിലവിൽ കുവൈത്തിലാണ്. കഞ്ചാവ് പിടികൂടിയ സംഭവം പൊലീസ് കൈക്കൂലി വാങ്ങി ഒതുക്കിയെന്നതുൾപ്പെടെയുള്ള പരാതികൾ ജില്ലാ പൊലീസ് മേധാവിക്കാണ് അയച്ചത്.
        അബ്‌ദുല്ലയുടെ പരാതികൾ പൊലീസ് വിശദമായി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്തു. അന്വേഷണത്തിൽ പരാതികളെല്ലാം വ്യാജമാണെന്നും പൊലീസിനെ വഴിതെറ്റിക്കാൻ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് പരാതികളെന്നും കണ്ടെത്തി. അബ്‌ദുല്ല അയച്ച പരാതികൾ ഹോസ്‌ദുർഗ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത് അന്വേഷിക്കുകയും ഇയാൾക്കെതിരെ കേസെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. കൈക്കോട്ടുകടവിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന വിധം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് നേരത്തേ നാട്ടുകാർ അബ്‌ദുല്ലയ്ക്കെതിരെ കലക്‌ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement