Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വകാര്യ ബസ് ജീവനക്കാർ ഏറ്റുമുട്ടി; യാത്രക്കാരിയുടെ കണ്ണിൽ ചില്ല് തുളച്ച് കയറി.

സ്വകാര്യ ബസ് ജീവനക്കാർ ഏറ്റുമുട്ടി; യാത്രക്കാരിയുടെ കണ്ണിൽ ചില്ല് തുളച്ച് കയറി.


പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് യാത്രക്കാരിക്ക് പരിക്ക്. സമയം പാലിക്കുന്നത് സംബന്ധിച്ച തർക്കമാണ്  ഏറ്റുമുട്ടലിൽ കലാശിച്ചത്. ഏറ്റുമുട്ടലിനൊടുവിൽ തകർന്ന കണ്ണാടിച്ചില്ല് യാത്രക്കാരിയുടെ കണ്ണിൽ തുളച്ചുകയറുകയായിരുന്നു.
       ഈ റൂട്ടിൽ നടുറോഡിലെ തർക്കം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റ കൊടുമൺ സ്വദേശിനി ജ്യോതിലക്ഷ്മി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
         അതേസമയം, സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിയെടുത്തിട്ടുണ്ട്. രണ്ടു ബസുകളും തമ്മിൽ മുൻപും തർക്കം ഉണ്ടായിട്ടുണ്ട്. അന്ന് മുന്നറിയിപ്പ് നൽകി വിട്ടതാണ്. ഇന്നലെ ഉണ്ടായ സംഭവത്തിൽ നിബുമോൻ ബസിലെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് എഎംവിഐ ഷമീം എം. പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement