Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹരിത കർമ്മസേന അംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ.

ഹരിത കർമ്മസേന അംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ.

ഹരിപ്പാട്: ഹരിത കർമ്മസേനാ അംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച യുവാവിനെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ് പോലീസ് പിടികൂടി. മുതുകുളംവടക്ക് ശ്രീമന്ദിരം സോജേഷ് (36) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. കൊച്ചു റമ്പിൽ തെക്കതിൽ രഞ്ജുമോളുടെ സ്കൂട്ടർ ആണ് മോഷ്ടിച്ചത്. ഡിസംബർ 31ന് ഉച്ചയ്ക്ക് ഒന്നേകാലിന് ഹരിപ്പാട് കന്നുകാലിപ്പാലത്തിന് സമീപം ആയിരുന്നു സംഭവം. ഇവിടെ റോഡ് അരികിൽ സ്കൂട്ടർ വെച്ച് രഞ്ജുമോൾ ഇറങ്ങിയപ്പോൾ താക്കോൽ എടുക്കാൻ മറക്കുകയും പെട്ടെന്ന് ഒരാൾ സ്കൂട്ടറുമായി കടക്കുകയും ആയിരുന്നു. ഉടൻതന്നെ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പോലീസ് സംഘം സമീപപ്രദേശങ്ങളിലെ സിസിടിവികൾ പരിശോധിച്ചെങ്കിലും മോഷ്ടാവിന്റെ വ്യക്തമായ ചിത്രം ലഭിച്ചിരുന്നില്ല. പിന്നീട് ഈ സ്കൂട്ടർ കാഞ്ഞൂർ ക്ഷേത്രത്തിൽ സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് സമീപപ്രദേശങ്ങളിൽ സ്കൂട്ടർ മോഷണം പതിവാക്കിയ ആളുകളെക്കുറിച്ച് അന്വേഷിച്ച ഹരിപ്പാട് പോലീസ്, സ്കൂട്ടർ കൊണ്ടുപോയ പ്രതിയുടെ രൂപസാദൃശ്യവും ചില അടയാളങ്ങളും ശ്രദ്ധയിൽപ്പെടുകയും, അതുവഴി നടത്തിയ അന്വേഷണത്തിൽ പ്രതി സോജേഷ് ആണ് സ്കൂട്ടർ മോഷ്ടിച്ചത് എന്ന് കണ്ടെത്തുകയായിരുന്നു. സ്കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പർ തിരുത്തിയായിരുന്നു പ്രതി സ്കൂട്ടർ ഉപയോഗിച്ചുകൊണ്ടിരുന്നത്. ബുധനാഴ്ച ഉച്ചയോടെ പോലീസ് സംഘം ഇയാൾക്കായുള്ള തെരച്ചിൽ തുടങ്ങി ചിങ്ങോലിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഹരിപ്പാട് എസ്എച്ഒ മുഹമ്മദ് ഷാഫി, എസ്ഐമാരായ ശ്രീകുമാർ, ഷൈജ, സീനിയർ സിവിൽ പോലീസ് ഓഫീസർ സനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ എം. നിഷാദ്, സജാദ് തുടങ്ങിയവർ അടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement