Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മകരവിളക്ക്: വെർച്വൽ, സ്പോട്ട് ബുക്കിംഗുകൾക്ക് നിയന്ത്രണം.

മകരവിളക്ക്: വെർച്വൽ, സ്പോട്ട് ബുക്കിംഗുകൾക്ക്  നിയന്ത്രണം.


ശബരിമല: മകരവിളക്ക് ദിനത്തിലെ തിരക്ക് നിയന്ത്രിക്കാൻ വെർച്വൽ, സ്പോട്ട് ബുക്കിംഗുകൾക്ക്  നിയന്ത്രണം ഏർപ്പെടുത്തി. സ്പോട്ട്‌ ബുക്കിംഗ് നിലക്കലിൽ മാത്രമായി പരിമിതപ്പെടുത്തി.
        തീർത്ഥാടക വാഹനങ്ങളും കെഎസ്ആർടിസി ബസുകളും നിലക്കൽ എത്തി ബുക്കിംഗ് പരിശോധന പൂർത്തിയാക്കി മാത്രമാകും കടത്തി വിടുക. പത്താം തീയതി മുതൽ ഭക്തർ മകരജ്യോതി കാണുന്നതിനായി പർണ്ണശാലകൾ കെട്ടി കാത്തിരിക്കുന്ന പതിവുണ്ട്. ഇതുകാരണം മകരവിളക്ക് ദിവസം ഉണ്ടാകാവുന്ന തിരക്ക് ഒഴിവാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പർണ്ണശാലയിൽ ഭജനയിരിക്കുന്ന ഭക്തർ പാചകം ചെയ്യുന്നതും മറ്റും നിയന്ത്രിക്കാനുള്ള മാർഗ്ഗരേഖയിലെ നിർദ്ദേശങ്ങൾ വിവിധ വകുപ്പുകളുമായി ചേർന്ന് പോലീസ് നടപ്പാക്കും. 14-ാം തീയതി തിരുവാഭരണ ഘോഷയാത്ര കടന്നുപോയിക്കഴിഞ്ഞേ ഭക്തരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ദർശനത്തിനായി കടത്തിവിടുകയുള്ളൂ.

ജനുവരി 14 നാണ് മകരവിളക്ക്

Post a Comment

0 Comments

Ad Code

Responsive Advertisement