Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യതീഷ് ചന്ദ്ര ഐപിഎസ്സിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; അന്വേഷണം ആരംഭിച്ച് പോലീസ്.

യതീഷ് ചന്ദ്ര ഐപിഎസ്സിന്റെ പേരിൽ  വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; അന്വേഷണം ആരംഭിച്ച് പോലീസ്.

കൊച്ചി: യതീഷ് ചന്ദ്ര ഐപിഎസ്സിന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചു കൊണ്ടുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെക്കുറിച്ച് ലഭിച്ച പരാതിയിൽ കൊച്ചി സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതു സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
        യതീഷ് ചന്ദ്രയുടെ പേരും യൂണിഫോമിലുള്ള ചിത്രങ്ങളും ഉള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചതോടെ സംശയം തോന്നിയ അഡ്വ. കുളത്തൂർ ജയ്‌സിങ് ഉടൻ നിലവിൽ കണ്ണൂർ റേഞ്ച് ഡിഐജി ആയ യതീഷ് ചന്ദ്രയെ ഫോണിൽ വിളിച്ച് ഫേസ്ബുക്ക് അക്കൗണ്ട്  വ്യാജമെന്നത് ഉറപ്പാക്കിയിരുന്നു. ഇതിനു ശേഷമാണ് കൊച്ചി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
       ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് നിർമ്മിച്ച് ഉപയോഗിച്ചത് രാജ്യസുരക്ഷയെ ബാധിച്ചിട്ടില്ലായെന്ന് അന്വേഷിച്ച് ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. വ്യാജ അക്കൗണ്ട് മരവിപ്പിച്ച ശേഷം, മറ്റ് നടപടികളിലേക്ക് കടക്കുവാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് സൂചന.

Post a Comment

0 Comments

Ad Code

Responsive Advertisement