Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമിത അളവില്‍ മെര്‍ക്കുറി; ഏഴ് ലക്ഷം രൂപയുടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കൾ പിടിച്ചെടുത്തു.

അമിത അളവില്‍ മെര്‍ക്കുറി; ഏഴ് ലക്ഷം രൂപയുടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കൾ പിടിച്ചെടുത്തു.


തിരു.: അമിത അളവില്‍ മെര്‍ക്കുറി കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏഴ് ലക്ഷം രൂപയുടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പിടിച്ചെടുത്തു. 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധയിലാണ് കണ്ടെത്തല്‍.
       പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തുകയായിരുന്നു. അനുവദനീയമായ അളവില്‍ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി പല സാമ്പിളുകളിലും കണ്ടെത്തി. പരിശോധന തുടരുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement