Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചെങ്ങന്നൂർ കാർണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷയിളവ്.

ചെങ്ങന്നൂർ കാർണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷയിളവ്.


തിരു.: ചെങ്ങന്നൂർ കാർണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷയിളവുമായി സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തിരുമാനം. 14 വർഷം ശിക്ഷ അനുഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
        സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പരോള്‍ ലഭിച്ച വനിതാ തടവുകാരിയാണ് ഷെറിൻ. ശിക്ഷാ കാലയളിവിനിടെ 500ഓളം ദിവസം പ്രതി വെളിയിലായിരുന്നു. ഉന്നത ഇടപെടലാണ് പരോളിന് പിന്നിലെന്ന ആരോപണവും ശക്തമായിരുന്നു. കോവിഡിന്റെ പേരിലും ഷെറിൻ മാസങ്ങളോളം പുറത്ത് തന്നെ ആയിരുന്നു. ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഷെറിനെതിരെ പരാതി ഉയർന്നിരുന്നു. ജയിലിനകത്തും ആഢംബര ജീവിതമാണ് ഷെറിൻ നയിച്ചിരുന്നത്. ജയിലിലെ വിഐപി സന്ദർശനവും വലിയ ചർച്ചയായിരുന്നു.
          2009 നവംബർ ഏഴിനാണു ഷെറിന്റെ ഭർതൃപിതാവ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മരുമകൾ ഷെറിനായിരുന്നു ഒന്നാം പ്രതി. ശാരീരിക വെല്ലുവിളികളുണ്ടായിരുന്ന ഭാസ്കര കാരണവറുടെ ഇളയമകൻ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനുമായിരുന്നു 2001ൽ ഇവർ വിവാഹിതരായത്. പക്ഷേ, വൈകാതെ ദാമ്പത്യത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായി. അന്ന് പ്രശസ്തമായിരുന്ന സാമൂഹിക മാധ്യമമായ ഓർക്കൂട്ട് വഴിയെത്തിയ സന്ദർശകനായിരുന്നു കേസിലെ രണ്ടാം പ്രതിയായ ബാസിത് അലി. മറ്റു രണ്ടു പ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിൻ എന്നിവർക്ക് ഒപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. സ്വത്തിൽ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചത് എന്നായിരുന്നു കേസ്. കേസിൽ ഷെറിന്റെ സുഹൃത്തുകൾ ജയിലിൽ തുടരുകയാണ്. 2010 ജൂൺ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement