Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പ്രതി ചാടി രക്ഷപെട്ടു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സാഹസികമായി പിടികൂടി.

കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പ്രതി ചാടി രക്ഷപെട്ടു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സാഹസികമായി പിടികൂടി.


കോട്ടയം: കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പ്രതി, കളക്ടറേറ്റ് വളപ്പിൽ നിന്ന് ചാടി രക്ഷപെട്ടു. കോടതി വളപ്പിൽ നിന്ന് ചാടിയ പ്രതിയെ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ചിട്ട് പിടികൂടി. കോട്ടയം റെയിൽവേ പൊലീസ് മോഷണക്കേസിൽ പിടികൂടിയ പ്രതിയാണ് കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിനിടെ ചാടി രക്ഷപെടാൻ ശ്രമിച്ചത്. അസം സ്വദേശിയായ ഗിൽദാർ ഹുസൈൻ (28) ആണ് രക്ഷപെടാൻ ശ്രമിച്ചത്.
       കോട്ടയം ബസേലിയസ് കോളജ് ഭാഗത്തേയ്ക്ക് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ ശശികുമാർ ആണ് സാഹസികമായി പിടികൂടിയത്. ഇന്നലെയാണ് കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം 650 ഗ്രാം കഞ്ചാവും മോഷ്ടിച്ചെടുത്ത 13 മൊബൈൽ ഫോണും ഒരു ലാപ്ടോപ്പുമായി പ്രതിയെ പിടികൂടിയത്. തുടർന്ന്, ഇന്ന് രാവിലെ 11 മണിയോടെ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയെ ഹാജരാക്കാൻ എത്തിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കുന്നതിനായി വിലങ്ങ് അഴിച്ചപ്പോൾ പ്രതി കോടതി വളപ്പിൽ നിന്ന് ചാടി രക്ഷപെടുകയായിരുന്നു. പ്രതി ചെന്നുപെട്ടതാകട്ടെ മാരത്തോൺ പുല്ലുപോലെ ഓടുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ശശികുമാറിൻ്റെ മുമ്പിൽ. ഇയാൾ രക്ഷപെട്ടത് സംബന്ധിച്ച് ഉടൻ തന്നെ പൊലീസ് സംഘം വയർലെസ് സെറ്റ് വഴി സന്ദേശം കൈമാറിയിരുന്നു. ഈ സന്ദേശം ലഭിച്ചതോടെ ശശികുമാർ റോഡിലൂടെ ഓടിവരുകയായിരുന്ന പ്രതിയുടെ പിന്നാലെ ഓടിയെത്തി കീഴ്പ്പെടുത്തുകയായിരുന്നു. ഈ സമയം കൂടുതൽ പൊലീസ് സംഘം കൂടി സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. 


Post a Comment

0 Comments

Ad Code

Responsive Advertisement