Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്താം ക്ലാസ് വിദ്യാ‍ർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദമ്പതിമാർ അറസ്റ്റില്‍.

പത്താം ക്ലാസ് വിദ്യാ‍ർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദമ്പതിമാർ അറസ്റ്റില്‍.


കൊല്ലം: കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാ‍ർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദമ്പതിമാർ അറസ്റ്റില്‍. മരിച്ച കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളുമായ സുരേഷ്, ഭാര്യ ഗീതു എന്നിവരെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
       പ്രതികളുടെ അടുത്ത ബന്ധുവായ പെണ്‍കുട്ടിക്ക് ഇൻസ്റ്റഗ്രാമില്‍ സന്ദേശം അയച്ചുവെന്നാരോപിച്ച്‌ ഇവർ വീടുകയറി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയത് എന്നാണ് കേസ്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷന്‍സ് കോടതി തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്.
       പത്താം ക്ലാസ് വിദ്യാർത്ഥിയെ ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്കാണ് വീടിനുള്ളില്‍ ജനാല കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ഭിന്നശേഷിയുള്ള ഇളയ സഹോദരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനു മുമ്പ് ബന്ധുക്കളും അയല്‍വാസികളുമായ സുരേഷും ഭാര്യ ഗീതുവും വീട്ടിൽ കയറി ആദികൃഷ്ണനെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കുട്ടിയുടെ മുഖത്തു നീരും ചെവിയില്‍ നിന്നു രക്തസ്രാവവും ഉണ്ടായി. സംഭവത്തില്‍ കുടുംബം ബാലാവകാശ കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് കുട്ടി ജീവനൊടുക്കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement