Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീണ്ടും കടുവ ആക്രമണം; വയനാട്ടിൽ തെരച്ചിലിനിറങ്ങിയ ദൗത്യ സംഘത്തെ ആക്രമിച്ചു.

വീണ്ടും കടുവ ആക്രമണം; വയനാട്ടിൽ തെരച്ചിലിനിറങ്ങിയ ദൗത്യ സംഘത്തെ ആക്രമിച്ചു.


വയനാട്: പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. ആക്രമണത്തിൽ ഒരു ആർആർടി സംഘാംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് കൈക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. 
      തറാട്ട് ഭാഗത്ത്‌ കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗത്തിനാണ് പരിക്കേറ്റത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘം ഇവിടെയെത്തിയത്. വന്യജീവി ആക്രമണമുണ്ടായതായി മന്ത്രി എ.കെ. ശശീന്ദ്രൻ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 
     മൂന്ന് വെറ്റിനറി ഡോക്ടർമാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകളാണ് കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടി തെരച്ചിൽ നടത്തുന്നത്. എട്ടു പേർ അടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement