പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 16കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. എറണാകുളം സ്വദേശി സുധീഷും പെൺകുട്ടിയുടെ അയൽവാസിയായ 16കാരനുമാണ് പിടിയിലായത്. വീടിന് സമീപത്തു നിന്ന് തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി നടന്നുവരുന്നതു കണ്ടപ്പോൾ വായപൊത്തിപ്പിടിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തിയ ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
0 Comments