Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാഹനാപകടത്തിൽ 9 തീർത്ഥാടകർ മരിച്ചു.

വാഹനാപകടത്തിൽ 9 തീർത്ഥാടകർ മരിച്ചു.

ഭോപ്പാൽ: കുംഭമേളയില്‍ പങ്കെടുത്ത ശേഷം മടങ്ങിവരവേ ഉണ്ടായ വാഹനാപകടത്തില്‍ 9 പേര്‍ മരിച്ചു. പ്രയാഗ് രാജില്‍ നിന്നും ആന്ധ്രാ പ്രദേശിലേക്ക് മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് ജബല്‍പൂരില്‍ അപകടത്തില്‍ പെട്ടത്.
തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി വാന്‍ ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകട കാരണം. സംഭവത്തില്‍ വാന്‍ പൂര്‍ണ്ണമായി തകര്‍ന്നു. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
         ചൊവ്വാഴ്ച രാവിലെ 8.30ഓടെ ആണ് അപകടം നടന്നത്. നാഗ്പൂര്‍-പ്രയാഗ് രാജ് നാഷണല്‍ ഹൈവേയിലുണ്ടായ അപകടത്തില്‍ സംഭവവസ്ഥലത്ത് വച്ചുതന്നെ ഒമ്പതുപേരും മരിക്കുകയായിരുന്നു. മരിച്ചവര്‍ എല്ലാവരും ആന്ധ്രാ പ്രദേശ് സ്വദേശികളാണ്. ട്രക്ക് ഡ്രൈവറുടെ അനാസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement