Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അഴിമതിക്കാരായ 200 സ‍ർക്കാർ ഉദ്യോഗസ്ഥരെ കെണിയൊരുക്കി പിടിക്കാൻ വിജിലൻസ് ഡയറക്‌ടറുടെ നിർദ്ദേശം.

അഴിമതിക്കാരായ 200 സ‍ർക്കാർ ഉദ്യോഗസ്ഥരെ കെണിയൊരുക്കി പിടിക്കാൻ വിജിലൻസ് ഡയറക്‌ടറുടെ നിർദ്ദേശം.


       വിജിലൻസ് ഇൻ്റലിജൻസ് വിഭാഗമാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയിൽ ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ റവന്യൂ വകുപ്പിൽ നിന്നാണ്. ഈ ഉദ്യോഗസ്ഥരെ നിരന്തരമായി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശത്തിൽ വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടു. ഇവരെ കുരുക്കാൻ മാസത്തിൽ ഒരു ട്രാപ്പെങ്കിലും ഒരുക്കണമെന്നാണ് വിജിലൻസ് എസ്‌പിമാരോട് ആവശ്യപ്പെട്ടത്. അതിനായി ജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം മാസം തോറും വിലയിരുത്താനും തീരുമാനമുണ്ട്. വിജിലൻസ് ഡിഐജിക്കാണ് ഇതിൻ്റെ ചുമതല. പ്രവർത്തനം മോശമായവരെ മാതൃസേനയിലേക്ക് മടക്കുമെന്നും ഡയറക്ടർ യോഗേഷ് ഗുപ്തയുടെ മുന്നറിയിപ്പിൽ പറയുന്നു. ഒന്നര വർഷമായി ഒരു ട്രാപ്പ് പോലും നടത്താത്ത യൂണിറ്റുകൾ വിജിലൻസിലുണ്ടെന്നും വിജിലൻസ് ഡയറക്ടർ വിമർശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement