ആലപ്പുഴ: ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് ആലപ്പുഴ എസ്ഡി കോളേജിൽ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയിൽ തൊഴിലന്വേഷകരെ കാത്തിരിക്കുന്നത് വൻ അവസരങ്ങൾ. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ബിരുദം, ഡിപ്ലോമ, ബിരുദാനന്തര ബിരുദം തുടങ്ങിയ മേഖലകളിലായി 252ൽ അധികം തസ്തികകളാണ് നിലവിലുള്ളത്.
ഈ മാസം അഞ്ച് വരെയുള്ള കണക്ക് പ്രകാരം 33,466 ഒഴിവുകൾ പോർട്ടലിലുണ്ട്. 3153 തൊഴിലന്വേഷകർ ഇതുവരെ രജിസ്റ്റർ ചെയ്തു. വിവിധ തസ്തികകളിലേക്കായി ഇവരിൽ നിന്ന് 4931 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. പതിനായിരം രൂപ മുതൽ മൂന്നര ലക്ഷം രൂപ വരെ മാസവരുമാനമുള്ള ജോലികളാണ് പോർട്ടലിലുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ഒഴിവുകൾ പോർട്ടലിൽ ലഭ്യമാക്കും. ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യൂഎംഎസ്) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ അവസരം.
0 Comments