Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. 


തിരു.: ശാരീരിക, മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്കു പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്ക് സംസ്ഥാന യുവജന കമ്മീഷന്‍, യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നു. പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കാവുന്നതോ ആണ്.
       പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേര്‍ക്ക് പുരസ്‌കാരം നല്‍കും. യുവപ്രതിഭാ പുരസ്‌കാര ജേതാക്കള്‍ക്ക് 15,000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കുന്നതാണ്.

       18നും 40നും ഇടയില്‍ പ്രായമുള്ള വ്യക്തികൾ ഫോട്ടോ ഉള്‍പ്പെടെ, വിശദമായ ബയോഡേറ്റ സഹിതം official.ksyc@gmail.com ന്ന മെയില്‍ ഐഡിയിലോ, വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പിഎംജി, തിരുവനന്തപുരം -33) എന്ന വിലാസത്തിൽ നേരിട്ടോ അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 8. ഫോണ്‍: 0471-2308630.

Post a Comment

0 Comments

Ad Code

Responsive Advertisement