Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൂന്നര കിലോയോളം വരുന്ന ഗർഭപാത്രം നീക്കം ചെയ്ത് ലൈഫ് ലൈൻ ആശുപത്രി.

മൂന്നര കിലോയോളം വരുന്ന ഗർഭപാത്രം നീക്കം ചെയ്ത് ലൈഫ് ലൈൻ ആശുപത്രി.

അടൂർ: പത്തനാപുരം സ്വദേശിനിയായ നാല്പത്തിരണ്ടുകാരി പ്രവാസിയുടെ വയറ്റിൽ നിന്നും മൂന്നര കിലോയോളം തൂക്കം വരുന്ന ഗർഭപാത്രം ലൈഫ് ലൈൻ ആശുപത്രിയിൽ താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ (ലാപ്രോസ്കോപ്പി) പുറത്തെടുത്തു. എട്ടു മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയക്ക് ലൈഫ് ലൈൻ ഗൈനെക്ക് ലാപ്രോസ്കോപ്പി വിഭാഗം മേധാവി ഡോ. സിറിയക് പാപ്പച്ചൻ നേതൃത്വം നൽകി.

      വയറുവേദനയായതിനാലും വയറു വലതുതാകുന്നതായി തോന്നിയതിനാലും ബഹറിനിൽ വെച്ച് ഡോക്ടറെ കണ്ടപ്പോൾ ഗർഭപാത്രത്തിൽ മുഴ ഉള്ളതായി കണ്ടെത്തി. തുടർന്ന് അടൂർ ലൈഫ് ലൈനിൽ ചികിത്സ തേടുകയായിരുന്നു. ഫെബ്രുവരി രണ്ടാം തീയതി അഡ്മിറ്റായ രോഗിയെ പിറ്റേദിവസം രാവിലെ തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇരുനൂറോളം കഷണങ്ങളാക്കിയാണ് ഗർഭപാത്രം പുറത്തെടുത്തത്. താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ രണ്ടു വർഷം മുൻപ് 4.420 കിലോഗ്രാം തൂക്കമുണ്ടായിരുന്ന ഗർഭപാത്രം ഡോ. സിറിയക് നീക്കം ചെയ്തിട്ടുണ്ട്. ഡോ. നിർപ്പിൻ ക്ലീറ്റസ്, ഡോ. വീണ, ഡോ. നികിത, അനെസ്തെറ്റിസ്റ്റുമാരായ ഡോ. ജയറാം പണിക്കർ, ഡോ. ഷീജ പി. വർഗീസ് എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement