Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്‌ നടക്കും.

സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്‌ നടക്കും. 


തിരു.: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്‌ നടക്കും. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ആറു വരെയാണ്‌ വോട്ടെടുപ്പ്‌. 
        വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാർഡുകളിലാണ്‌ വിജ്‌ഞാപനം വന്നത്‌. ഇതിൽ കാസർകോട് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ്‌ സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കല്ലുവാതുക്കൽ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോർത്ത്, മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ഈസ്റ്റ് ഹൈസ്കൂൾ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചൽ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ കൊട്ടറ ഡിവിഷനുകളിലേക്കും 22 പഞ്ചായത്ത്‌ വാർഡുകളിലുമാണ്‌ തെരഞ്ഞെടുപ്പ്‌.
         പഞ്ചായത്ത്‌ വാർഡുകൾ: തിരുവനന്തപുരം –കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി, പൂവച്ചലിലെ പുളിങ്കോട്, പാങ്ങോട്ടെ പുലിപ്പാറ. കൊല്ലം – കുലശേഖരപുരം പഞ്ചായത്തിലെ കൊച്ചുമാംമൂട്, ക്ലാപ്പനയിലെ പ്രയാർ തെക്ക് ബി, ഇടമുളയ്‌ക്കലിലെ പടിഞ്ഞാറ്റിൻകര. പത്തനംതിട്ട – അയിരൂർ പഞ്ചായത്തിലെ തടിയൂർ, പുറമറ്റത്തെ ഗാലക്സി നഗർ. ആലപ്പുഴ – കാവാലം പഞ്ചായത്തിലെ പാലോടം, മുട്ടാറിലെ മിത്രക്കരി ഈസ്റ്റ്. കോട്ടയം – രാമപുരം പഞ്ചായത്തിലെ ജി വി സ്കൂൾ. ഇടുക്കി –വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട്. എറണാകുളം – അശമന്നൂർ പഞ്ചായത്തിലെ മേതല തെക്ക്, പൈങ്ങോട്ടൂർ പഞ്ചായത്തിലെ പനങ്കര, പായിപ്രയിലെ നിരപ്പ്. തൃശൂർ – ചൊവ്വന്നൂർ പഞ്ചായത്തിലെ മാന്തോപ്പ്. പാലക്കാട്‌ –മുണ്ടൂർ പഞ്ചായത്തിലെ കീഴ്പാടം. മലപ്പുറം – കരുളായിയിലെ ചക്കിട്ടാമല, തിരുനാവായയിലെ എടക്കുളം ഈസ്റ്റ്. കോഴിക്കോട്‌ –പുറമേരിയിലെ കുഞ്ഞല്ലൂർ. കണ്ണൂർ– പന്ന്യന്നൂർ പഞ്ചായത്തിലെ താഴെ ചമ്പാട്. കാസർകോട്‌ – കോടോം–ബേളൂർ പഞ്ചായത്തിലെ അയറോട്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement