Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജു മാത്യുവിനും ഫാ. സാംജി വടക്കേടത്തിനും പ്രതിഭാ പുരസ്കാരം.

രാജു മാത്യുവിനും ഫാ. സാംജി വടക്കേടത്തിനും പ്രതിഭാ പുരസ്കാരം.

ആലപ്പുഴ: അപ്പർ കുട്ടനാട് വികസന സമിതിയുടെ 2024ലെ പ്രതിഭാ പുരസ്‌കാരം മലയാള മനോരമ സ്പെഷൽ കറസ്പോണ്ടൻ്റ് രാജു മാത്യുവിനും മുഹമ്മ കെ.ഇ. കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സാംജി വടക്കേടത്തിനും ലഭിക്കും. 25,000 രൂപയാണ് പുരസ്കാര തുക.
         'എന്റെ കുമരകം എത്ര സുന്ദരം' എന്ന പേരിൽ 2023 ഏപ്രിലിൽ മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച പരമ്പരയ്ക്കും പടിഞ്ഞാറൻ ഗ്രാമീണ മേഖലയുടെ വികസനത്തിനായി 'നാടിന് ഒപ്പം' എന്ന പേരിൽ നടത്തിയ സെമിനാറിന്റെ ആശയത്തിനും നടത്തിപ്പിനുമാണ് രാജു മാത്യുവിന് പുരസ്കാരം. കുട്ടനാടിനെക്കുറിച്ച് എഴുതിയ 'തനത് കുട്ടനാട്' എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് എന്ന നിലയിലാണ് ഫാ. സാംജി വടക്കേടം പുരസ്‌കാരത്തിന് അർഹനായത്. 25ന് വൈകുന്നേരം 5ന് ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement