Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയോധികയെ മർദ്ദിച്ച് സ്വർണ്ണമാല കവർച്ച ചെയ്തയാളെ ഞൊടിയിടയിൽ പിടികൂടി പോലീസ്.

വയോധികയെ മർദ്ദിച്ച് സ്വർണ്ണമാല കവർച്ച ചെയ്തയാളെ  ഞൊടിയിടയിൽ പിടികൂടി പോലീസ്.


കോട്ടയം: വയോധികയെ മർദ്ദിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത യുവാവിനെ ഞൊടിയിടയിൽ പിടികൂടി ഗാന്ധിനഗർ പോലീസ്. ഗാന്ധിനഗർ ആറാട്ടുകടവ് ഭാഗത്ത് മറ്റത്തിൽ വീട്ടിൽ ഗോവിന്ദ് ദാസ് (19) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടുകൂടി ഗാന്ധിനഗർ ഭാഗത്തെ ഫെഡറൽ ബാങ്കിന്റെ പുറകുവശത്തെ റോഡിലൂടെ വരുകയായിരുന്ന 70 വയസ്സ് പ്രായമുള്ള വയോധികയെ മർദ്ദിച്ച് കഴുത്തിൽ ഉണ്ടായിരുന്ന രണ്ടു പവനോളം തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത് കടന്നു കളയുകയായിരുന്നു. വിവരമറിഞ്ഞ് ഗാന്ധിനഗർ പോലീസ് എസ്എച്ച്ഓ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ശക്തമായ തിരച്ചിലിൽ ആർപ്പൂക്കര ആറാട്ട്കടവ് ഭാഗത്തു വച്ച് ഇയാളെ പിടികൂടുകയായിരുന്നു. എസ്എച്ച്ഓയെക്കൂടാതെ എസ്ഐ അനുരാജ്, സിപിഓമാരായ രഞ്ജിത്ത്, അനൂപ് എന്നിവർ കൂടി ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement